റിയാദിൽ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Local News Pravasi

റിയാദ്: താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കായംകുളം മുതുകുളം സ്വദേശി വാലുപറമ്പിൽ വാസുദേവനെയാണ് ദമ്മാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാബ്രിക്കേറ്ററായിരുന്നു മരിച്ച വാസുദേവൻ പിള്ള. ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണം.

10 വർഷമായി പ്രവാസിയായ വാസുദേവന്റെ ഭാര്യ സുമ. ആദിത്യൻ, അശ്വതി എന്നിവരാണ് മക്കൾ. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.