50അടി താഴ്ച്ചയുള്ള കിണര്‍ കുഴിക്കുന്നതിനിടയില്‍മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

Breaking Local News

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കോട്ടക്കല്‍ സ്വദേശി അലിഅക്ബര്‍ ആണ് മരിച്ചത്. മൃതദേഹംകിണറ്റില്‍നിന്നും പുറത്തെടുത്തു. അപകടത്തില്‍പ്പെട്ട കോട്ടക്കല്‍ സ്വദേശി അഹമ്മദിനെ രക്ഷപ്പെടുത്തി. മൂന്നര മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണു അഹമ്മദിനെ രക്ഷപ്പെടുത്തിയത്.
ഇന്ന് രാവിലെ പത്തുമണിയോടെയാണു അപകടം നടന്നത്. ആറുപേരടങ്ങുന്ന സംഘം കോട്ടക്കല്‍ കുര്‍ബാനിയില്‍ 50 അടിയോളം കോല്‍ താഴ്ചയുള്ള കിണര്‍ കുഴിക്കുന്നതിനിടയിലാണു അപകടമുണ്ടായത്. ആറുപേര്‍ ജോലിക്കുണ്ടായിരുന്നെങ്കിലും രണ്ടു കിണറ്റില്‍ കുഴിക്കുന്നതിനിടയിലാണു കിണറ്റിലേക്ക് മണ്ണിടിഞ്ഞു വീണത്.
അതേസമയം, കഴിഞ്ഞ ഒരു മാസക്കാലമായി ഈ കിണറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട്. ഇതിനിടയില്‍ ഒരുതവണ പോലും മണ്ണിടിഞ്ഞില്ലെന്ന് മറ്റു തൊഴിലാളികള്‍ പറഞ്ഞു. ആകെ ഇന്ന് ആറ് തൊഴിലാളികളാണ് നിര്‍മ്മാണത്തില്‍ ഉണ്ടായിരുന്നത്. രണ്ടു തൊഴിലാളികള്‍ കിണറിന് അകത്തും ബാക്കിയുള്ളവര്‍ പുറത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
നിര്‍മ്മാണം ആരംഭിച്ചു ഒന്നര മണിക്കൂറിനു ശേഷമാണ് അപകടം ഉണ്ടായത്. കിണറിന്റെ മുകള്‍ഭാഗത്ത് നിന്നാണ് മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മേല്‍ പതിച്ചത്. വിവരമറിഞ്ഞ് നാട്ടുകാര്‍ കൂടെ ഉണ്ടായിരുന്ന മറ്റു തൊഴിലാളികളും
ഉടന്‍ തന്നെ പോലീസ് അഗ്‌നിരക്ഷസേന ഓഫീസുകളില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ പോലീസ് മലപ്പുറം, തിരൂര്‍ അഗ്‌നിരക്ഷസേന ഉദ്യോഗസ്ഥരുംസംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി