ജോലിക്കു പോകാത്തതിനു പിതാവ് ശാസിച്ചതിൽ ദേഷ്യപ്പെട്ട് യുവാവ് സ്വയം കുത്തിമരിച്ചു

Crime India News

ബാംഗ്ലൂർ : സ്ഥിരമായി ജോലിക്ക് പോകാത്തതിന് അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് യുവാവ് സ്വയം കുത്തിമരിച്ചു. വെസ്റ്റ് ബെംഗളൂരുവിലെ ജെജെ നഗറിലെ സ്ക്രാപ്പ് ഷോപ്പ് ജീവനക്കാരനായ സയ്യിദ് സഹീല്‍(23) ആണ് ജീവനൊടുക്കിയത്.

മോശം കൂട്ടുകെട്ടില്‍ പെട്ടതിനെ തുടര്‍ന്ന് സഹീല്‍ സ്ഥിരമായി ജോലിക്കു പോകാറില്ലെന്ന് പിതാവ് അബ്ബാസ് പറഞ്ഞു.ഞായറാഴ്ച ജോലിക്ക് പോകാതെ ടിവി കണ്ടുകൊണ്ടിരുന്ന സഹീലിനെ അബ്ബാസ് ശാസിച്ചു. ഇതില്‍ ദേഷ്യം പൂണ്ട യുവാവ് അടുക്കളയിലേക്ക് പോയി കത്തിയെടുത്ത് വയറില്‍ സ്വയം കുത്തുകയായിരുന്നു

ഉച്ചയ്ക്ക് 1 മണിയോടെ വയറില്‍ വേദന അനുഭവപ്പെട്ട സഹീലിനെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെ മരിക്കുകയായിരുന്നു.