കുറ്റിപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന മൂന്ന് പേര്‍ പിടിയില്‍

Crime Keralam News

കു​റ്റി​പ്പു​റം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന മൂ​ന്ന് പേ​രെ​ കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി​. കു​റ്റി​പ്പു​റം മൂ​ടാ​ല്‍ ഭാ​ഗ​ത്തു​നി​ന്ന്​ തൃ​പ്ര​ങ്ങോ​ട് ബീ​രാ​ന്‍​ചി​റ സ്വ​ദേ​ശി താ​മ​ര​ത്ത് വി​ഷ്ണു (22), പാ​ണ്ടി​ക​ശാ​ല ഞാ​യം​കോ​ട്ടി​ല്‍ ഷ​റ​ഫു​ദ്ദീ​ന്‍ (29), കു​റ്റി​പ്പു​റം ബ​സ് സ്​​റ്റാ​ന്‍​ഡ്​ പ​രി​സ​ര​ത്തു​നി​ന്ന് ചേ​ക​നൂ​ര്‍ സ്വ​ദേ​ശി കു​ന്ന​ത്ത് സി​റാ​ജ് (19) എ​ന്നി​വ​രാ​ണ് പോലീസിന്റെ പിടിയിലായത്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്ന​തോ​ടെ കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി​വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളും സജീവമാണെന്ന വിവരത്തെത്തുടർന്ന് ​പൊ​ലീ​സ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് പ്രതികളെ പിടികൂടിയത്.

എ​സ്.​ഐ നി​ഖി​ല്‍ എ​സ്.​സി.​പി.​ഒ ജ​യ​പ്ര​കാ​ശ്, നി​ഷാ​ദ്, അ​ല​ക്സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ല​ഹ​രി​മു​ക്തി ചി​കി​ത്സ​ക്ക് അ​യ​ച്ചു.