കോട്ടക്കലിൽ റോഡ് തുറന്നു കൊടുക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ പഞ്ചായത്ത് പ്രസിഡന്‍റടക്കം രണ്ടുപേര്‍ക്ക് പരിക്ക്

Crime Local News

മലപ്പുറം : കോട്ടക്കലിൽ നവീകരിച്ച റോഡ് തുറന്നുകൊടുക്കാത്തതുമായി ബന്ധപ്പെട്ട് പെരുമണ്ണയിലുണ്ടായ വാക്ക് തർക്കത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ലിബാസ് മൊയ്തീനടക്കം രണ്ടുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.

മൂന്നാം വാര്‍ഡിലെ നവീകരണം പൂര്‍ത്തിയായ 110 മീറ്റര്‍ നീളമുള്ള തറമ്മല്‍ റോഡ് ബുധനാഴ്ച രാവിലെ ഒമ്ബതിന് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. റോഡിന് സമീപം വെച്ചായിരുന്നു തര്‍ക്കം നടന്നത്. ഓട്ടോറിക്ഷ കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്നാണ് പ്രസിഡന്‍റി​ന്‍റെ പരാതി. കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
അതേസമയം പ്രസിഡന്‍റ് ആള്‍ക്കൂട്ടവുമായി അക്രമിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ് ഐ പ്രവര്‍ത്തകന്‍ അഫ്ലാല്‍ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.