എ ആർ ബാങ്ക് കേസ്; കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും കെ.ടി ജലീൽ

Keralam News Politics

എ ആർ ബാങ്ക് കേസിൽ വീണ്ടും കുഞ്ഞാലിക്കുട്ടിക്ക് എതിരായി വിമർശനം ഉന്നയിച്ച് കെ ടി ജലീൽ. ബാങ്കിലെ മിക്ക നിക്ഷേപകരുടെയും കൈയിൽ അക്കൗണ്ടിലുള്ള പണത്തിന്റെ പകുതി പോലും ഇല്ല. പണം നിക്ഷേപിച്ചവർക്ക് കൊടുക്കുന്നത് പകുതി പലിശ മാത്രമാണ്. വ്യാജ അക്കൗണ്ടുകൾ വഴി പണം നിക്ഷേപിച്ചതിനുള്ള പലിശ അടക്കം ലഭിക്കുന്നത് കമ്പിനിക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്തിയുടെ പറഞ്ഞ കാര്യങ്ങൾ കള്ളപ്പണ ഇടപാട് തുറന്നു കാണിക്കാൻ കരുത്തു നൽകുന്നതാണ്. എ ആർ നഗർ സഹകരണ ബാങ്കിൽ കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവിടെ നിക്ഷേപം നടത്തിയവരുടെ സാമ്പത്തിക നിലവാരം അന്വേഷിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും. ഇപ്പോൾ കേസിൽ സംസ്ഥാന സർക്കാർ ഏജൻസി നടത്തുന്ന അന്വേഷണത്തിൽ സംതൃപ്തിയുണ്ടെന്നും കെ ടി ജലീൽ വിശദമാക്കി.

സംസ്ഥാനത്തിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളിൽ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. സഹകരണ മേഖലയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിശോധിക്കാനും നടപടി എടുക്കാനും സഹകരണ വകുപ്പുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.