നീറ്റ് പരീക്ഷ ഇന്ന്: കേരളത്തില്‍ പന്ത്രണ്ട് കേന്ദ്രങ്ങള്‍

Education India News

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ പന്ത്രണ്ട് കേന്ദ്രങ്ങളിലായി ഇന്ന് നടക്കും. കേരളത്തിലെ നഗരപ്രദേശങ്ങളിലാണ് ഈ പന്ത്രണ്ട് കേന്ദ്രങ്ങള്‍. നീറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇന്നലെ തന്നെ വെബ്‌സൈറ്റില്‍ ലഭിച്ചിരുന്നു.

പരീക്ഷ നടത്തുന്ന നാഷണല്‍ ഏജന്‍സിയാണ് ഈ പരീക്ഷ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് സാഹചര്യമായത് കൊണ്ട് കാര്‍ശന നിബന്ധനകളാണ് എര്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ ശരീരോഷ്മാവ് പരീക്ഷ കേന്ദ്രങ്ങളില്‍ പരിശോധിക്കും.