ട്രെയിനില്‍ സ്ത്രീകളെ മയക്കിക്കിടത്തി കവര്‍ച്ച; മൂന്നുപേര്‍ പേര്‍ പിടിയില്‍

Crime India Keralam News

തിരുവനന്തപുരം: നിസാമുദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്സ്പ്രസില്‍ സ്ത്രീകളെ മയക്കിക്കിടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ ‌മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ പോലീസ് കസ്റ്റഡിയില്‍. പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നും പ്രതികളെ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12 നാണ് കവര്‍ച്ച നടന്നത്. ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂര്‍ മുണ്ടൂര്‍ വേ‍ലില്‍ വിജയലക്ഷ്മി (45), മകള്‍ അഞ്ജലി (23) എന്നിവരുടെ പക്കല്‍നിന്നു 17 പവന്റെ സ്വര്‍ണാഭരണങ്ങളും 31,000 രൂപ വില വരുന്ന 2 മൊബൈല്‍ ഫോണുകളുമാണു പ്രതികൾ കവര്‍ന്നത്.

മറ്റൊരു കോച്ചില്‍ സഞ്ചരിച്ച കോയമ്പത്തൂർ സ്വദേശിനി കൗസല്യ(23)യുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്ടമായിരുന്നു. ഭക്ഷണത്തി‍ലോ, കുപ്പിവെള്ളത്തിലോ മയങ്ങാനുള്ള മരുന്നു കലര്‍‍ത്തിയാവാം കവർച്ച നടത്തിയതെന്നാണ് സംശയിക്കുന്നത്. ബംഗാള്‍ സ്വദേശികളായ മൂന്നുപേരെ മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നാണ് പിടിയിലായത്.