റോഡരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ അജ്ഞാതർ കത്തിച്ചു; ആശ്രയമറ്റ് യുവാവ്

Crime Local News

എടത്വാ: വീട്ടിലേക്ക് കൊണ്ടുപോകാൻ വഴിയില്ലാത്തതുകൊണ്ട് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ മുണ്ടകത്തിൽ ശരത്തിന്റെ ഓട്ടോയാണ് അജ്ഞാതർ കത്തിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോട് കൂടിയാണ് സംഭവം നടന്നത്.

രാത്രി 8.30-ന് രോഗികളായ അച്ഛനും, അമ്മക്കുമുള്ള മരുന്നു വാങ്ങി റോഡ്‌ സൈഡിൽ ഓട്ടോ പാർക്ക് ചെയ്ത ശേഷം വീട്ടിൽ പോയ ശരത്ത് പിന്നീട കേൾക്കുന്നത് ഓട്ടോയിൽ നിന്ന് തീകത്തുന്ന വിവരമാണ്. നാട്ടുകാരും ശരത്തും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഓട്ടോ പൂർണ്ണമായി കത്തിനശിച്ചു

ഓട്ടോറിക്ഷ മാത്രമായിരുന്നു രോഗിയായ അച്ഛനും അമ്മയും അടങ്ങുന്ന ശരത്തിന്റെ കുടുംബത്തിന്റെ ഏക ആശ്രയം.കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ശരത്തിന്റെ ആയിരത്തിലധികം താറാവുകൾ തീറ്റ കിട്ടാത്തത് കൊണ്ട് ചത്തൊടുങ്ങിയിരുന്നു.