അർബുദത്തിന് കീഴടങ്ങിയിട്ട് രണ്ടു വർഷം ;​അദ്ധ്യാപകന് മരണാനന്തരം ഡോക്റ്ററേറ്റ്

Education Keralam News Sports

ഓച്ചിറ: അര്‍ബുദം ബാധിച്ച് മരിച്ച വോളീബാള്‍ കോച്ചും വിവിധ കോളേജുകളിലെ കായിക അധ്യാപകനുമായിരുന്ന തഴവ കുതിരപന്തി കണ്ണംപ്പള്ളില്‍ ജെ. മാത്യുസിനെ മരണാനന്തരം ഡോക്ടറേറ്റ് തേടിയെത്തി. ‘സൈക്കോളജിക്കല്‍ ആന്‍റിസഡന്‍സ് ഓഫ് കോച്ചിംഗ് ആന്‍ എക്സ്പ്ലോറേറ്ററി സ്റ്റ‍ഡി എമംങ് വോളീബാള്‍ കോച്ചസ്’ എന്നതായിരുന്നു മാത്യൂസിന്റെ ഗവേഷണ വിഷയം.അര്‍ബുദം ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുവർഷം മുന്നേ, നാല്പത്തൊമ്പതാം വയസിൽ, ആഗസ്റ്റ് 18 നാണ് മാത്യുസ് മരണപ്പെടുന്നത്.

2019 ആഗസ്​റ്റ്​ ഏഴിന് സമര്‍പ്പിച്ച പ്രബന്ധത്തിന് മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്​ടറേറ്റ് ലഭിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്‍റ്​​ ഡോ.അനില്‍ രാമചന്ദ്രന്‍റെ കീഴിലായിരുന്നു ഗവേഷണം.

എം. ജി. യൂണിവേഴ്സിറ്റിയുടെ പുരുഷ, വനിതാ ടീമുകളുടെ മാനേജരും പരിശീലകനുമായി കുറെ വർഷം സേവനമനുഷ്ഠിച്ചിരുന്നു. .2017 ല്‍ കണ്ണൂരില്‍ നടന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല വോളീബോള്‍ ടൂര്‍ണ്ണമെന്‍റില്‍ എം.ജി യൂനിവേഴ്സിറ്റി കിരീടം നേടുമ്ബോള്‍ മാത്യൂസായിരുന്നു പരിശീലകന്‍.എറണാകുളം മഹാരാജാസ് കോളജ്, മൂന്നാര്‍ ഗവ: കോളജ്, ചവറ ഗവ: കോളേജ് അസിസ്റ്റന്‍റ്​ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്, ഗ്വാളിയര്‍ എന്‍.എല്‍.സി.പി യില്‍ നിന്നാണ്ഫി മാത്യൂസ് ഫിസിക്കൽ എഡ്യൂക്കേഷനില്‍ ബിരുദാനന്തര ബുരുദം നേടിയത്.

ഇന്നലെയാണ് ​ പി.എച്ച്‌.ഡി നല്‍കിയ വിവരം യുനിവേഴ്സിറ്റി അധികൃതര്‍ കുടുബാംഗങ്ങളെ അറിയിച്ചത്. സോജി സാറാ ജോയിയാണ് മാത്യൂസിന്റെ ഭാര്യ. മക്കള്‍ : ജ്യൂവല്‍ മാത്യു, ജോഷ് മാത്യു.