പത്തനംതിട്ടയിൽ കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വൈദികൻ പിടിയിൽ

Crime Local News

പത്തനംതിട്ട : കൂടലിൽ കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പോക്സോ കേസിൽ അകത്തായത്.

കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്ത് പിടികൂടിയത്. ഇന്ന് പുലർച്ചെ വീട്ടിൽ നിന്നാണ് പത്തനംതിട്ട പൊലീസ് വൈദികനെ കസ്റ്റഡിയിലെടുത്തത്.