വീടുവിട്ടിറങ്ങിയിട്ട് എട്ടു വര്‍ഷംഉണ്ണിമോയിയെ കണ്ടെത്താനാവാതെ കുടുംബം

Keralam Local News

എടവണ്ണപ്പാറ: എട്ടു വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ വയോധികനെ കണ്ടെത്താനാവാതെ കുടുംബം. വാഴക്കാട് ചെറുവായൂര്‍ കണ്ണത്തുംപറ സ്വദേശിയായ സി.കെ ഉണ്ണിമോയിയെയാണ് കണ്ടെത്താനാവാതെ ബന്ധുക്കള്‍ അലയുന്നത്. 2015ലാണ് ഉണ്ണിമോയിയെ കാണാതായത്. ബന്ധുക്കള്‍ പലയിടങ്ങിലും അന്വേഷിച്ചെങ്കിലും യാതൊരു വിവരവുമില്ല. പിന്നീട് വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. അഞ്ചു മക്കളും ഭാര്യമടങ്ങുന്ന കുടുംബം പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും നിരാശമാത്രമാണ് ഫലം. 69 വയസു പ്രായമുള്ള മെലിഞ്ഞു ഇരുനിറത്തിലുള്ള ഇയാളെ കുറിച്ച് വല്ല വിവരവുമുണ്ടെങ്കില്‍ 9645432067 നമ്പറില്‍ അറിയിക്കണം.