16, 17 വയസ്സ് പ്രായമുള്ള രണ്ട് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മഞ്ചേരി പോക്സോ അതിവേഗ കോടതി ഇന്ന് വിധി പറയും. കുറുമ്പലങ്ങോട് സ്വദേശിയായ മദ്രസ അദ്ധ്യാപകനാണ് പ്രതി. 2014 ഏപ്രില്‍ മുതല്‍ 2015 ഫെബ്രുവരി 24 വരെയുള്ള വിവിധ ദിവസങ്ങളിലായാണ് പീഡനം. എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയോട് വഴക്കിട്ട് പെണ്മക്കളുടെ മുറിയില്‍ കിടന്നുറങ്ങിയാണ് പീഡനം ആരംഭിച്ചത്. വിവാഹിതയടക്കം എട്ടു മക്കളുടെ പിതാവാണ് പ്രതി. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മാതാവിനോട് വിവരം പറഞ്ഞതോടെ ബന്ധുക്കള്‍ വിഷയത്തില്‍ ഇടപെടുകയും പ്രതിയുടെ ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. 2016 മാര്‍ച്ച് 12ന് പോത്തുകല്‍ പൊലീസ് വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുക്കുകയായിരുന്നു. മാര്‍ച്ച് 13ന് പ്രതിയെ നിലമ്പൂര്‍ സി ഐ അറസ്റ്റ് ചെയ്തു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മക്കളെ ബലാല്‍സംഗം ചെയ്തത് ചോദ്യം ചെയ്ത ഭാര്യയെ പ്രതി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചതിന് മറ്റൊരു കേസും നിലവിലുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.