ഡേറ്റ വായ്പ്പയുമായി ജിയോ

India News

പ്രമുഖ ടെലികോം സേവനമായ പുതിയ ഡേറ്റാ വായ്‌പ്പാ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ ഡേറ്റാ വായ്പ എടുക്കാം. അതിന്റെ പണം പിന്നീട് അടച്ചാൽ മതിയാകും എന്നുള്ളതാണ് ഈ ഓഫറിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. പുതിയ ഓഫറിന് അവർ നൽകിയിരിക്കുന്ന പേര് എമർജൻസി ഡേറ്റാ ലോൺ എന്നാണ്. ഒരു ജിബി ടാറ്റായുടെ അഞ്ച് ഡേറ്റ പാക്കുകളാണ് ഒരു ബേസ്പ്ലാനിലൂടെ വായ്പ എടുക്കാൻ കഴിയും.

ഡേറ്റ കിട്ടുന്നത് പതിനൊന്ന് രൂപയ്ക്കാണ്. ഇന്നനെയുള്ള ഡേറ്റയ്ക്ക് ഈടാക്കുന്ന പൈസ പിന്നെ കൊടുത്താൽ മതിയാകും. ഈ സേവനം മൈ ജിയോ ആപ്പിൽ കിട്ടുന്നതാണ്. സെപ്റ്റംബറോടുകൂടി റിലയൻസ് ജിയോയും ഗൂഗിളും ഒന്നിച്ച് തയാറാക്കി എടുക്കുന്ന ജിയോ ഫോൺ നെക്സ്റ്റ് വിപണിയിൽ എത്തും. 4ജി ഫോണുകളിൽ വളരെ വിലകുറഞ്ഞ ഒന്നാകും അത്. മികത ക്യാമറയും പുതിയ ആൻഡ്രോയിഡ് അപ്ഡേഷനും ട്രാൻസ്ലേഷൻ സംവിധാനവും അതിൽ ഉണ്ടാകുമെന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞത്. ഇതിന്റെ വില എത്രയാണെന്ന് അറിയിച്ചിട്ടില്ല.