പുത്തന്‍പള്ളിയിലെ ബാര്‍ബര്‍ ഷോപ്പുകാരന്‍ വെട്ടാന്‍ വന്ന ഏഴ് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തി. പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

Crime Local News

മലപ്പുറം: പുത്തന്‍പള്ളിയിലെ ബാര്‍ബര്‍ ഷോപ്പുകാരന്‍ വെട്ടാന്‍ വന്ന ഏഴ് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തി. പെരുമ്പടപ്പില്‍ പോക്‌സോ നിയമ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു.പൊന്നാനി ചന്തപ്പടി സ്വദേശി പുത്തന്‍കുടിയില്‍ വീട്ടില്‍ അബ്ദുല്‍ നാസറിന്റെ മകന്‍ മിറാഷ് (32) നെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പുത്തന്‍പള്ളിയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന മിറാഷ് മുടി വെട്ടാന്‍ വന്ന ഏഴ് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഒന്‍പതാം തിയ്യതി രാത്രി ഒന്‍പത് മണിക്ക് ആയിരുന്നു സംഭവം.കുട്ടിയുടെ പരാതി പ്രകാരം പെരുമ്പടപ്പ് പോലീസ് കേസെടുത്തു മിറാഷിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു