മദ്യശാനലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ആശങ്കയുണ്ടാക്കുന്നത്: ഹൈക്കോടതി

Keralam News

മദ്യശാനലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ആശങ്കയുണ്ടാക്കുന്നത്: ഹൈക്കോടതി
മദ്യശാനലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ആശങ്കയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് സര്‍ക്കാരിനോട് വിശദ്ധീകരണം തേടി. ഫോട്ടോകളും വീഡിയോകളും കണ്ടാണ് ഹൈക്കോടതിയടെ പരാമര്‍ശം.

മദ്യശാലകള്‍ക്ക് മുന്നില്‍ തിരക്ക് കുറക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അടുത്ത ചൊവ്വാഴ്ചക്കകം ഇത് സംബന്ധിച്ച വിശദ്ധീകരണെ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. എക്‌സൈസ് കമ്മീഷറിനോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.