നൈറ്റി സ്ഥിരം വസ്ത്രമാക്കി പോലീസിനോട് പ്രതിഷേധിച്ച യഹിയ അന്തരിച്ചു

Local News

കൊല്ലം: മുണ്ട് മടക്കി കുത്തിയതിന് പോലിസുകാരന്‍ മുഖത്തടിച്ചതിൽ പ്രതിഷേധിച്ച് തുടർന്നുള്ള ജീവിതം മുഴുവൻ നൈറ്റി ഇട്ടു ജീവിച്ച യഹിയ അന്തരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ഇദ്ദേഹം വാര്‍ധക്യസംബന്ധമായ അസുഖങ്ങൾ കാരണം ചികിത്സയിൽ കഴിയുകയായിരുന്നു. മരിക്കുന്നതു വരെയും അദ്ദേഹം നൈറ്റി തന്നെയായിരുന്നു വസ്ത്രമായി ഉപയോഗിച്ചിരുന്നത്.

ഇതിനു മുൻപ് നരേന്ദ്ര മോഡി കൊണ്ടുവന്ന നോട്ടു നിരോധനത്തിൽ പ്രതിഷേധിച്ച് തന്റെ പകുതി മീശ യഹയ വാദിച്ചു കളഞ്ഞിരുന്നു. ഇത് വിഷയമാക്കി ആ കാലത്ത് ഒരു ഹ്രസ്വ ചിത്രവും നിർമ്മിച്ചിരുന്നു.

സ്വന്തം മക്കൾ സംരക്ഷിക്കാഞ്ഞതിനാൽ വീടിന്റെ സിറ്റൗട്ടിലായിരുന്നു മരിക്കുന്നതു വരെ കഴിഞ്ഞിരുന്നത്. നാട്ടുക്കാരായിരുന്നു ഇയാൾക്ക് വേണ്ട ഭക്ഷണം നൽകിയിരുന്നത്. വിഷയം വാർത്തയായതോടെ മനുഷ്യാവകാശ കമ്മീഷന്‍ അടക്കം പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.