മാസ്റ്റർ ഷെഫ് വിജയിയായി ഇന്ത്യൻ വംശജൻ; സമ്മാനത്തുക 1.86 കോടി

Entertainment India International News

സിഡ്‌നി: മാസ്റ്റർ ഷെഫ് ആസ്‌ത്രേലിയയുടെ പതിമൂന്നാം ഭാഗത്തിന്റെ വിജയിയായി ഇന്ത്യൻ വംശജനായ ജസ്റ്റിൻ നാരായണൻ. മാസ്റ്റർ ഷെഫ് ട്രോഫിയോടൊപ്പം 1.86 കോടി രൂപയാണ് ജസ്റ്റിന് കിട്ടുന്ന സമ്മാനത്തുക. മാസ്റ്റർ ഷെഫ് ട്രോഫി സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജൻ കൂടിയാവുകയാണ് ജസ്റ്റിൻ.

നിങ്ങളെ വിശ്വസിക്കുന്നവരെ കണ്ടെത്തുക, കഠിനമായി അധ്വാനിക്കുക, എന്നിട്ട് സ്വയം അമ്പരിപ്പിക്കുകയെന്നാണ് ജസ്റ്റിൻ തന്റെ നേട്ടത്തെ കുറിച്ച് പറഞ്ഞത്. ഇൻസ്റ്റാഗ്രാമിൽ 53000 ഫോള്ളോവേഴ്‌സുള്ള ജസ്റ്റിന് ഭക്ഷണ പ്രേമികൾക്കിടയിൽ ഒരുപാടു ആരാധകരുണ്ട്.

പെറ്റ ക്യാമ്പ്ബെൽ, ബംഗ്ലാദേശ് വംശജൻ കിശ്വർ ചൗധരി എന്നിവരെ തോൽപിച്ചാണ് അവസാന റൗണ്ടിൽ വിജയിച്ചത്. അവസാന റൗണ്ടിൽ രണ്ട് വിഭവങ്ങളായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്. ഇതിൽ ഒരു വിഭവത്തിൽ മുഴുവൻ മാർക്കും, ഡെസ്സേർട്ടിന് നാൽപ്പതിൽ 35 മാർക്കും നേടിയയാണ് ഒന്നാംസ്ഥാനം ഉറപ്പിച്ചത്.

ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഏറെ ഇഷ്ടപെടുന്ന ഇന്ത്യൻ വേരുകളുള്ള ഈ 27 വയസ്സുകാരൻ വെസ്റ്റേൺ ആസ്‌ത്രേലിയയിലാണ് താമസം.