മലപ്പുറത്ത് 27 കാരൻ ഒമ്പതാം ക്ലാസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Crime Keralam Local News

മലപ്പുറം: പ്രണയം നടിച്ച് ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചതിന് 27 കാരനെ അറസ്റ്റ് ചെയ്തു. ഫാറൂഖ് കോളേജ് കുറ്റൂളങ്ങാടി പാലാഴി വീട്ടിൽ അർജുനിനെയാണ് മലപ്പുറം വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചയോടെയായിരുന്നു അറസ്റ്റ്. വാട്‍സ്ആപ്പിലൂടെ കുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും അത് കൈക്കലാക്കിയശേഷം അത് കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയിൽ പറയുന്നുണ്ട്.

പീഡനവിവരത്തിലേക്ക് വീട്ടുകാരെ എത്തിച്ചത് വീട്ടിൽ നിന്നും ഇടയ്ക്കിടെ പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽ പെട്ട വീട്ടുകാരുടെ അന്വേഷണമാണ്. ആദ്യം പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി. തുടർന്ന് പണം ആവശ്യപ്പെട്ടുള്ള ഭീഷണിയായി. അത് കൂടാതെ ബന്ധുവീട്ടിൽ വെച്ച് ഒരുപാട് പ്രാവശ്യം പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പോലീസിൽ പെൺകുട്ടി മൊഴി നൽകിയത്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണത്തിലൂടെയാണ് വാഴക്കാട് എസ് ഐ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.