മെസ്സി ബാഴ്‌സ വിടില്ല

International News Sports

നിലവില്‍ കളിച്ചുകൊണ്ടിരുന്ന ബാഴസലോണയില്‍ തന്നെ തുടരുമെന്ന് മെസ്സിയുടെ തീരുമാനം. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിട്ടില്ല. മെസ്സിയുമായുള്ള ബാഴ്‌സലോണയുടെ കരാര്‍ ഒപ്പിടല്‍ നീളുന്നതില്‍ ആശങ്ക ആരാധകര്‍ക്ക് ഉണ്ടായിരുന്നു. പ്രതിഫലത്തില്‍ 50 ശതമാനം വെട്ടിക്കുറവിന് താരം സമ്മതം അറിയിച്ചതാണ് കരാര്‍ ഒപ്പിടലിലേക്ക് എത്തിയതെന്നും സൂചനയുണ്ട്.

നിലവില്‍ പ്രതിഫല തര്‍ക്കമായിരുന്നു താരത്തെ ബഴ്‌സ വിടാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ നാല് വര്‍ഷത്തെ 4500 കോടിയുടെ കരാറാണ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാസമാണ് മെസ്സിയും ബാഴ്‌സയും തമ്മിലുള്ള കരാര്‍ അവസാനിച്ചത്. കരാര്‍ പുതുക്കിയതോടെ 2026 വരെ മെസ്സി ബാഴ്‌സയില്‍ ഉണ്ടാകും. അപ്പോഴേക്ക് അദ്ദേഹത്തിന് 39 വയസ് തികയും.

2004 ല്‍ മെസ്സി ബാഴ്‌സയുടെ ഭാഗമായി. പത്ത് കരീടങ്ങളാണ് മെസ്സി ഇതിനോടം ബാഴ്‌സക്ക് നേടിക്കൊടുത്തത്. ടീമിനായ് 778 മത്സരങ്ങളില്‍ നിന്നായി 662 ഗോളുകളാണ് മെസ്സി സ്വന്തമാക്കി. ഗോള്‍ഡന്‍ ബൂട്ട് ബഹുമതി 6 തവണയും നേടി.