ഗൂഗിളും ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നു

India News

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പോറലേൽപ്പിച്ച് ഗൂഗിൾ. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അംഗീകരിച്ച ഗൂഗിൾ തന്നെ ഉപഭോക്താക്കളുടെ ചാറ്റുകൾ വെർച്വൽ അസിസ്റ്റന്റിലൂടെ നിരീക്ഷിക്കുന്നുണ്ടെന്നും സമ്മതിച്ചിരിക്കുകയാണ്. ഗൂഗിൾ അസ്സിസ്റ്റന്റിലൂടെയാണ് അവർ ഇതെല്ലാം നിരീക്ഷിക്കുന്നത്.

പ്രതിനിധി പാർലമെന്റിലാണ് ഈ കാര്യം ഗൂഗിൾ വ്യക്തമാക്കിയത്. ഓക്കെ ഗൂഗിൾ എന്ന് പറഞ്ഞു സംഭാഷണം തുടങ്ങുമ്പോഴാണ് ജീവനക്കാർ ഇത് ശ്രദ്ധിച്ചു തുടങ്ങുക. എന്നാൽ ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിക്കാതിരിക്കുമ്പോഴും ഇത്റരം റെക്കോർഡ് ചെയ്യലുകൾ നടക്കുന്നുണ്ടെന്നും ഗൂഗിൾ ബിജെപി എംപിയായ നിഷാങ്ക് ദുബെയുടെ ചോദ്യത്തിന് ഉത്തരമെന്ന രീതിയിൽ പറഞ്ഞു.

പ്രധാനപ്പെട്ട വിവരങ്ങൾ മാത്രമാണ് റെക്കോർഡ് ചെയ്യുന്നത് എന്നാണു ഗൂഗിളിന്റെ വാദം. പക്ഷെ എങ്ങനെയാണ് പ്രധാനപ്പെട്ടത് പ്രധാനപെട്ടതാല്ലാത്തതുമായ കാര്യങ്ങൾ തിരിച്ചറിയുന്നത് എന്നതിന് ഗൂഗിളിന്റെ പക്കൽ മറുപടിയില്ല. ഇതിൽ പാർലമെന്റ് പാനലിന്റെ വിലയിരുത്തലിൽ ഇത് ഉപഭോക്താക്കളുടെ സ്വകാര്യതയെ കാര്യമായി ബാധിക്കുന്ന ഒന്നാണ്.