വീട്ടിൽ അനാശാസ്യവും നീലച്ചിത്ര നിർമ്മാണവും

Keralam News

കോട്ടയം: അനാശാസ്യ ഇടപാടുകളിലെ സ്വരച്ചേർച്ചയാണ് കോട്ടയത്ത് വീട്ടിൽ രണ്ടുപേരെ വെട്ടിവീഴ്ത്തിയ സംഭവം എന്നാണ് കരുതുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് വെട്ടേറ്റ സാൻ ജോസഫും അമീർഖാനും. ആക്രമണത്തിനു പിന്നിലെ ആരെന്നോ അതിനുള്ള കാരണം എന്തെന്നോ അവ്യക്തമാണ്.

പോലീസിന് നൽകിയ മൊഴിയിൽ പരിക്കേറ്റവർ പറയുന്നത് അത് തന്നെയാണ്. ആ വീട്ടിലുണ്ടായിരുന്ന യുവതി അക്രമികളെ കണ്ടതും മുറിയിൽ കേറി വാതിലായ്ച്ചെന്നും അതുകൊണ്ട് ആക്രമിച്ചവരെ കണ്ടില്ലെന്നുമാണ് പോലീസിൽ പറഞ്ഞിരിക്കുന്നത്. നീലച്ചിത്രം നിർമ്മിക്കലും അനാശാസ്യ പ്രവർത്തനവുമാണ് ആ വീട്ടിൽ നടന്നിരുന്നത്. അത് തെളിയിക്കുന്ന തെളിവുകളെല്ലാം പോലീസിന് അവിടെനിന്നും ലഭിച്ചിട്ടുണ്ട്.

അക്രമസമയത്ത് വീട്ടിൽ ഉണ്ടായിരുന്ന യുവതിയും വീട്ടിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി സമ്മതിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകളിൽ നിന്നും യുവതികളുടെ ഫോട്ടോ അയച്ചു കൊടുത്ത് ഇടപാടുകൾ നടത്തിയതായും അതിനെ സംബന്ധിച്ച സന്ദേശങ്ങൾ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാർ അറിയുക്കുന്നതനുസരിച്ചു അവർക്ക് യുവതികളെ കൈമാറുന്നതായും പറഞ്ഞു.