മദ്യപാനികളുടെ അന്നത്തിൽ വെള്ളം ചേർത്ത് ‘ജവാൻ’

Keralam News

തിരുവല്ല: മദ്യപാനികളുടെ ഇഷ്ട ബ്രാൻഡായ ജവാൻ റമിൽ വെള്ളം ചേർത്ത് വിൽക്കുന്നു. നല്ല വീര്യവും അതുപോലെ തന്നെ വില സഹായത്തോടെ കിട്ടുന്നത് കൊണ്ടും മദ്യപാനികളുടെ പ്രിയപ്പെട്ട മദ്യം ജവാനാണ്. എന്നാൽ ഈ ഇടയായി ജവാൻ വീര്യം കുറവാണെന്ന് പറഞ്ഞു മദ്യപാനികൾ രംഗത്തെത്തിയിരുന്നു.

പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് എന്ന ജവാൻ നിർമിക്കുന്നവിടെയ്ക്ക് കൊണ്ടുവന്ന സ്പിരിറ്റ് മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. വെള്ളം ചേർത്ത സ്പിരിറ്റായിരുന്നു കമ്പനിയിൽ എത്തിയിരുന്നത്. അത് കൊണ്ട് നിർമിതമായ ജവാനിൽ നിന്നും എന്ത് കിക്കാണ് മദ്യപാനികൾ പ്രതീക്ഷിക്കേണ്ടത്?

ഡിസ്റ്റിലറിയിൽ നിന്നും ലോഡ് ചെയ്താണ് ട്രാവൻകൂർ ഷുഗർ ഫാക്ടറിയിൽ സ്പിരിറ്റ് എത്തിക്കുന്നത്. ഇവിടെ എത്തുന്നതിനിടയിൽ ഒരുപാട് തിരിമറികൾ സംഭവിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമായാണ് സ്പിരിറ്റിൽ വെള്ളം ചേർക്കപെടുന്നത്. സത്യാവസ്ഥയെന്തെന്നാൽ സ്പിരിറ്റ് മോഷ്ടിക്ക പെടുന്നു എന്നത് തന്നെ.

സ്പിരിറ്റ് ലോഡിൽ ഒരു വർഷത്തോളമായി മോഷണം നടക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡിസ്റ്റിലറിയിൽ നിന്നും ലോഡ് ചെയ്തെത്തുന്ന വാഹനത്തിന്റെ സീൽ പൊട്ടിച്ചാണ് ഇടനിലക്കാർക്ക് സ്പിരിറ്റ് വിൽക്കുന്നത്. സ്പിരിറ്റ് എടുക്കുന്നത്രയോളം വെള്ളം ചേർത്ത് അത് തിട്ടപ്പെടുത്തുന്നു. പിന്നീട് അത് സീൽ ചെയ്യും.

മോഷണത്തിൽ ഡ്രൈവർമാരെ പിടികൂടിയതാണ് കൂടുതൽ വിവരങ്ങൾ കിട്ടാൻ കാരണമായത്. ഒരു ടാങ്കറിൽ 40000 ലിറ്റർ സ്പിരിറ് ഉണ്ടാകും. അതിൽ 20000 ലിറ്റർ വിറ്റ് പകരം വെള്ളം ചേർക്കും. ശരിക്കും 20000 ലിറ്റർ സ്പിറ്റിറ് മാത്രമാണ് കമ്പനിയിൽ എത്തുക. പ്രൊഡക്ഷൻ മാനേജറിനും ഫയർഹൗസ് മാനേജർ അരുൺ കുമാറിനാണ് ഗുണനിലവാരം പരിശോധിക്കാനുള്ള ചുമതല. എന്നാൽ അവിടെ അവർ കണ്ണടയ്ക്കും. സ്പിരിറ്റ് വിട്ടു കിട്ടുന്ന പണം അരുൺ കുമാറിനെ ഏൽപ്പിക്കും. അരലക്ഷത്തോളം രൂപ ഇവർക്കും ലഭിക്കുമെന്നാണ് ഡ്രൈവർമാർ പറഞ്ഞത്.