ചരക്ക് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാര​നാ​യ കോട്ടയം സ്വ​ദേ​ശിയെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി.

Keralam News

കോട്ടയം: ച​ര​ക്ക് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാര​നാ​യ കോട്ടയം സ്വ​ദേ​ശിയെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി. ജസ്റ്റിൻ കുരുവിളയെന്ന കോട്ടയം കു​റി​ച്ചി സ്വദേശിയെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കിടെ കാണാതായത്. സ്ട്രീം ​അ​റ്റ്‌ലാ​ൻ​ഡി​ക് എ​ന്ന ക​പ്പ​ലി​ലെ അസിസ്റ്റ​ന്‍റ് കു​ക്കാ​യിരുന്നു ജസ്റ്റിൻ. കഴിഞ്ഞ ഒമ്പതാം തീയതിയാണ് ജസ്റ്റിനെ കാണാതായതായി കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചത്. ശനിയാഴ്ച ജസ്റ്റിൻ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ജസ്റ്റിൻ പറഞ്ഞിരുന്നുവെന്നും കുടുംബം പറയുകയുണ്ടായി . സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കേസ് അന്വഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി .