ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തരുടെ മാല മോഷ്ടിച്ച നാല് സ്ത്രീകള്‍ പിടിയിൽ

Crime Keralam News

അമ്പലപ്പുഴ : ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തരുടെ മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകള്‍ പിടിയിൽ. തമിഴ്നാട് മധുരജില്ലയില്‍ തിരുമംഗലം മാവട്ടം ദേശത്ത് സാദന(24), കുട്ടമ്മ(30), പ്രിയ(40), മധു(37) എന്നിവരെയാണ് പിടികൂടിയത്. പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു മോഷണം നടത്തിയത്.

തിക്കും തിരക്കുമുണ്ടാക്കി മോഷണം നടത്തുകയും ബഹളമുണ്ടാക്കി ശ്രദ്ധ തിരിക്കുകയുമാണ് ഇവരുടെ രീതി. മാലനഷ്ടപ്പെട്ടവര്‍ ഒച്ചവെച്ചതോടെ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ഇവരെ പരിശോധിച്ചപ്പോൾ ഇവരില്‍ നിന്നും നിരവധി സ്വര്‍ണമാലകള്‍ കണ്ടെടുക്കുകയായിരുന്നു.

അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.