മുള്ളൻപന്നിയുടേയും ഉടുമ്പിന്റേയും ഇറച്ചിയുമായി യുവാവ് പിടിയിൽ

Crime Keralam News

തൃശൂർ : തൃശൂരിൽ മുള്ളൻപന്നിയുടേയും ഉടുമ്പിന്റേയും ഇറച്ചിയുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ പെട്ടത് .തൊടുപുഴ സ്വദേശി ദേവസ്യയാണ് പിടിയിലായത്. മണ്ണാർക്കാട് നിന്നും തൊടുപുഴയിലേക്ക് വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു മാംസം. മഞ്ഞൾപ്പൊടിയിട്ട് ഉണക്കിയ നിലയിലായിരുന്നു മുള്ളൻപന്നിയുടെ മാംസം . മാസങ്ങളോളം ഇത് ചീത്തയാവാതെ നിൽക്കും. മാംസം കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിൽ ആർക്കും സംശയം തോന്നാത്ത രീതിയിലാണ് കടത്തികൊണ്ട് വന്നത്. എക്‌സൈസിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടികൂടിയത്.