കഴിക്കാൻ വാങ്ങിയ കെ.എഫ്.സി ചിക്കനിൽ നിന്ന് കിട്ടിയത് കോഴിത്തല

Food & Travel International News

യു.കെ : കെ.എഫ്.സി ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയത് ബ്രോസ്റ്റഡ് കോഴിത്തല. ഗബ്രിയേൽ എന്ന യുവതിയ്ക്കാണ് മറ്റ് ചിക്കൻ പീസുകൾക്കൊപ്പം ഒരു ചിക്കൻ തല ബ്രോസ്റ്റ് കൂടി ലഭിച്ചത്. ഇവർ കോഴിത്തലയുടെ ചിത്രം സഹിതം റിവ്യൂ ആയി പോസ്റ്റ് ചെയ്യുകയും ടേക്ക് എവേ ട്രോമ എന്ന ട്വിറ്റർ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്..

കോഴിത്തല വൈറലായതിനു പിന്നാലെ കെ.എഫ്.സി വിശദീകരണവുമായി രംഗത്തെത്തി. തങ്ങൾ വളരെ ശ്രദ്ധിച്ചാണ് ചിക്കൻ കൈകാര്യം ചെയ്യാറുള്ളതെന്നും ഇത് വിരളമായി സംഭവിച്ചതാണെന്നും വാർത്താകുറിപ്പിലൂടെ കെ.എഫ്.സി. അറിയിച്ചു.

ഗബ്രിയേലിന് സൗജന്യമായി കെ.എഫ്.സി. ചിക്കൻ നൽകിയതോടൊപ്പം അവരെയും കുടുംബത്തെയും റെസ്റ്റോറൻ്റിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.