സ്വർണ്ണത്തിന് തുടര്‍ച്ചയായ മൂന്നാം ദിവസവും വില വര്‍ധിച്ചു

Keralam News

തിരുവനന്തപുരം : സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4500 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 4480 രൂപയായിരുന്നു.

പവന് 160 രൂപയാണ് വർധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 36000 രൂപയായി. കഴിഞ്ഞ ദിവസം 35840 രൂപയായിരുന്നു 22കാരറ്റ് സ്വര്‍ണത്തിന് വില.

18കാരറ്റ് സ്വര്‍ണത്തിന് 3715 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയും വെള്ളിക്ക് ഗ്രാമിന് 67 രൂപയുമാണ് ഇന്നത്തെ വില.