കാവി വസ്ത്രം ധരിച്ച് പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങള്‍ക്ക് മുമ്പിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ

Crime India News

ചെന്നൈ: കാവി വസ്ത്രം ധരിച്ച് പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങള്‍ക്ക് മുമ്പിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. റോയപേട്ടില്‍ നിന്നാണ് എം.ദാമു എന്ന പ്രതിയെ പിടികൂടിയത്. ഇയാൾ മൈലാപോര്‍, റോയല്‍പേട്ട്​ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ കഞ്ചാവ്​ വില്‍പന നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കഞ്ചാവ്​ വില്‍പനക്കാരനെന്ന വ്യാജേന​ ക്ഷേത്രത്തിന്​ മുന്നില്‍ നിന്ന ഇയാളെ പോലീസ് സമീപിക്കുകയും പ്രതി ന്യൂസ്​പേപ്പറില്‍ പൊതിഞ്ഞ്​ കഞ്ചാവ്​ ഉദ്യോഗസ്ഥര്‍ക്ക്​ നല്‍കുകയും ചെയ്തു. ഉടനെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ്​ കിലോ കഞ്ചാവ്​ പരാതിയിൽ നിന്നും പൊലീസ്​ പിടിച്ചെടുത്തു.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എം.രാജ, ഇ അസായ്താമണി എന്നീ രണ്ട്​ പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്തിട്ടുണ്ട്​.