അഞ്ച് വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന്​ അഞ്ചുവര്‍ഷം തടവും പിഴയും

Crime Local News

പ​ത്ത​നം​തി​ട്ട : അഞ്ച് വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന്​ അഞ്ചുവര്‍ഷം തടവും പിഴയും. കോ​ന്നി മ​ങ്ങാ​രം പാ​റ​യി​ല്‍ വീ​ട്ടി​ല്‍ മ​നോ​ജ് മാ​ത്യു​വി​നെ (31) യാണ് പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ പോ​ക്സോ കോ​ട​തി ശിക്ഷിച്ചത്. അ​ഞ്ചു​വ​ര്‍​ഷം ത​ട​വും 5000 രൂ​പ പി​ഴ​യുമാണ് കോടതി വിധിച്ചത്.

പെ​യി​ന്‍​റ​റായ പ്രതി പെ​യി​ന്‍​റി​ങ്​ കാ​ണാ​നാ​യി എത്തിയ കു​​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ട്ട കു​ട്ടി അ​മ്മ​യെ വി​വ​രം അ​റി​യി​ക്കുകയും അമ്മ കോ​ന്നി പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കുകയുമായിരുന്നു.

പോ​ക്സോ ആ​ക്‌ട് 9,10 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ്​ പ്രതിയെ ശി​ക്ഷി​ച്ച​ത്.