മലപ്പുറം കോഡൂരിലെ 25കാരനെ കാപ്പചുമത്തി നാടുകടത്തി

Breaking Crime Keralam Local

മലപ്പുറം: മലപ്പുറം കോഡൂരിലെ 25കാരനെ കാപ്പചുമത്തി മലപ്പുറം ജില്ലയില്‍നിന്നും നാടുകടത്തി. കോഡൂര്‍ സ്വദേശി ആമിയന്‍ ഷംനാദിനാണ് ഒരു വര്‍ഷത്തേക്കാണ് ജില്ലയില്‍കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത് ദാസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിന്‍മേലാണ് നടപടി. മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വധശ്രമം, മോഷണം, ചതി ചെയ്യല്‍, തട്ടിക്കൊണ്ടുപോകല്‍ സ്വഭാവത്തിലുള്ള നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറയുന്നു.