പോലീസ് വാഹനത്തിൽ സുഖപ്രസവവുമായി ആതിര

Keralam News

ആലപ്പുഴ: പോലീസ് വാഹനത്തിൽ മണ്ണഞ്ചേരി സ്വദേശിനി ആതിരയ്ക്ക് സുഖ പ്രസവം. പോലീസ് കണ്ട്രോൾ റൂം വാഹനത്തിലാണ് ആതിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രി എത്തുന്നതിനിടെ വാഹനത്തിൽ വെച്ച് തന്നെ പ്രസവിക്കുകയായിരുന്നു. കുഞ്ഞും അമ്മയും ഇപ്പോൾ ആശുപത്രിയിൽ സുരക്ഷിതായിരിക്കുന്നു. പ്രസവ വേദനയെടുത്തതിനാൽ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് അച്ഛൻ രാജേഷിന്റെ ഓട്ടോറിക്ഷയിലാണ് ആതിരയെ കൊണ്ട് പോയത്.

എന്നാൽ ജില്ലാകോടതിക്കു മുന്നിലെത്തിയത് വേദന കൂടുകയും അവിടെ ഉണ്ടായിരുന്ന പോലീസുകാരോട് ഉടനെ ആശുപത്രിയിൽ എത്തിക്കുന്നതിനായി സഹായം ചോദിക്കുകയുമായിരുന്നു. കാര്യം മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥർ ആതിരയെ പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആതിര വാഹനത്തിൽ പ്രസവിക്കുന്നത്.