ലോക്ഡൗണ്‍ പിൻവലിക്കൽ; വ്യാപാര സമിതിയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

Keralam News

സംസ്ഥാനത്തെ ശാസ്ത്രീയമല്ലാത്ത ലോക്ഡൗണ്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹര്‍ജി ഹൈക്കോടതി ഇനി വെള്ളിയാഴ്ച പരിഗണിക്കും. ഈ ബുധനാഴ്ച സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കുന്നത് കാണിച്ചാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

ലോക്ഡൗണ്‍ സംബന്ധിച്ചു സര്‍ക്കാറെടുക്കുന്ന പുതിയ തീരുമാനങ്ങലും മാറ്റങ്ങളുമറിഞ്ഞിട്ട് ഹര്‍ജി പരിഗണിക്കാമെന്നാണ് സിംഗിള്‍ ബഞ്ച് അറിയിച്ചത്. അതിനാൽ പുതിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കണമെന്നും ഹര്‍ജിക്കാരോട് പറഞ്ഞിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചുള്ള ലോക്ഡൗണ്‍ അശാസ്ത്രീയമാണെന്നാണ് കാണിച്ചാണ് വ്യാപാരികൾ ഹർജി കൊടുത്തിരിക്കുന്നത്. കോവിഡ് ബാധിച്ചവരുടെ വീടും പരിസരവും വേറെ നിരീക്ഷിക്കുകയാണ് വേണ്ടതെന്നും അല്ലാതെ കടകൾക്കും മറ്റു സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ നിയന്ത്രണം കൊണ്ടുവരികയല്ല ചെയേണ്ടതെന്നും ഹർജിയിൽ പറയുന്നുണ്ട്. കടകൾക്കും സ്ഥാപനങ്ങൾക്കും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ദിവസവും കടകൾ തുറക്കാനുള്ള അനുമതി നൽകാനും, നികുതി വാടക അടക്കമുള്ള ഇളവുകള്‍ നൽകാനും സർക്കാരിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.