ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു

Breaking Keralam News

മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഗാനങ്ങൾ പാടിയ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു. പക്ഷാഘാതം മൂലം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് വിയോഗം.

വിജയ് സേതുപതി ചിത്രം 96 ലെ കാതലേ…കാതലേ എന്ന ഗാനമാണ് അവസാനമായി സിനിമയിൽ പാടിയത്. ഋതുഭേദകല്‍പന, ജലശയ്യയില്‍, പവനരച്ചെഴുതുന്നു തുടങ്ങിയവ അവർ ആലപിച്ച പ്രശസ്ത ഗാനങ്ങളാണ്. ഈ കോവിഡ് കാലഘട്ടത്തിലും പാട്ടിൽ സജീവമായി തന്നെയുണ്ടായിരുന്നു. സംവിധായകനും ഛായാഗ്രഹനുമായ രാജീവ് മേനോൻ മകനാണ്.

സ്കൂൾ യുവജനോത്സവങ്ങളിലൂടെയും എറണാകുളം ടിഡിഎം ഹാളിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടന്ന സംഗീത മത്സരത്തിലൂടെയുമാണ് സംഗീതലോകത്തേക്ക് കടന്നുവരുന്നത് . 1973 ൽ ഇറങ്ങിയ തോപ്പിൽ ഭാസിയുടെ അബല എന്ന സിനിമയിൽ പാടിയാണ് ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിച്ചത്. പിനീട് അനവധി മലയാള ചിത്രങ്ങളിൽ പാടിയ ഇവർ ശ്രീവത്സന്‍ ജെ മേനോന്റെ ഈണത്തില്‍ പ്രിയമാനസത്തിനുവേണ്ടിയാൻ അവസാനമായി മലയാളത്തിൽ പാടിയത്.

ശിവാജി ഗണേശന്റെ നല്ലതൊരു കുടുംബമെന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും പാടി. എ. ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ മുത്തു, അലൈപായുതേ, കാതലൻ എന്നീ സിനിമകളിലെ ഗാനങ്ങളിലൂടെ തമിഴിൽ വലിയ ജനപ്രീതി നേടിയിരുന്നു. വിണ്ണൈത്താണ്ടി വരുവായാ, യേ മായ ചെസവെ, ഏകക് ദീവാന താ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് വരികളും എഴുതിയിരുന്നു.