കൊവിഡ് വാക്സിനെടുത്തതും എഴുന്നേറ്റ് നടന്ന് അഞ്ച് വര്‍ഷം കിടന്ന കിടപ്പിലായിരുന്ന 55 – കാരൻ

Health India News

ജാര്‍ഖണ്ഡ് : ബോക്കാറോജില്ലയിലെ സൽഗാദിഹ് ഗ്രാമത്തിലെ താമസക്കാരനായ ദുലാർചന്ദ് മുണ്ടയാണ് കൊവിഡ് വാക്സിനെടുത്തതും എഴുന്നേറ്റ് നടന്ന് അത്ഭുതമായിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തത്. ഉടനെത്തന്നെ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം സംസാരിക്കാനും നടക്കാനും തുടങ്ങുകയായിരുന്നു.

കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന ദുലാർചന്ദ് മുണ്ട അഞ്ച് വർഷം മുമ്പ് ഒരു അപകടത്തിൽപ്പെട്ട് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലാവുകയായിരുന്നു. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും അദ്ദേഹത്തിന്‍റെ സംസാര ശേഷി നഷ്ടപ്പെടുകയും ശരീരത്തിന്‍റെ സ്വാധീനം നഷ്ടപ്പെട്ട് നടക്കാന്‍ കഴിയാതെയുമായി. ഇയാൾക്ക് പ്രദേശത്തെ അങ്കണവാടി ജോലിക്കാരി ജനുവരി 4-ാം തിയതിയാണ് വീട്ടിലെത്തി ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. തൊട്ടടുത്ത ദിവസം വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മുണ്ട ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ശരീരം സ്വന്തമായി അനക്കാനും തുടങ്ങുകയായിരുന്നു.