മോഷണ പരമ്പരയിലെ പ്രതി അറസ്റ്റിൽ

Crime Local News

പൊന്നാനി: പൊന്നാനിയിൽ തുടർച്ചയായി നടന്ന കടകളിലെ മോഷണങ്ങളിലെ പ്രതി പിടിയിൽ. കൊല്ലം കുന്നിക്കോട് സ്വദേശി സതീഷ് (36) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ മോഷണക്കേസിലെ പ്രതിയാണ് തൃശൂർ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. പൊന്നാനിയിൽ തുടർച്ചയായി നടന്ന കടകളിലെ മോഷണങ്ങളിലെയും പൊന്നാനി നടന്ന അമ്പലങ്ങളിലെ മോഷണങ്ങളിലും പ്രതിയാണ് പിടിയിലായത്. പൊന്നാനിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരുപത്തിയഞ്ചോളം കടകളിലാണ് മോഷണം നടന്നത്. പൊന്നാനി കൊല്ലൻ പടി, ബിയ്യം, ചമ്രവട്ടം ജങ്ഷൻ എന്നിവിടങ്ങളിൽ ഒരേ സമയം നിരവധി കടകളിലാണ് മോഷണം നടന്നത്. മോഷ്ടാവിൻ്റെ സി.സി. ടി വി ദൃശ്യം ഉൾപ്പെടെ ലഭിച്ചിരുന്നെങ്കിലും, മോഷ്ടാവിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികളും, നാട്ടുകാരും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് പ്രതിയെ തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.പ്രതി വിവിധ ഇടങ്ങളിൽ മോഷണങ്ങൾ നടത്തിയതിനാൽ വിവിധ സ്റ്റേഷനുകളിൽ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.അടുത്തുതന്നെ പൊന്നാനിയിലെ കേസിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തുമെന്ന് പൊന്നാനി പോലീസ് പറഞ്ഞു.