ബ്രിഡ്‌കോ പൂര്‍വ വിദ്യാര്‍ഥി സംഗമവും അപ്‌ഡേഷന്‍ മീറ്റിംഗും ഡിസംബര്‍ 10ന്

News

കോട്ടക്കല്‍: ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ ബ്രിഡ്കോ ആന്‍ഡ് ബ്രിഡ്‌കോയുടെ പൂര്‍വ വിദ്യാര്‍ഥി
സംഗമവും അപ്‌ഡേഷന്‍ മീറ്റിംഗും ഡിസംബര്‍ 10 ശനിയാഴ്ച്ച നടക്കും. രാവിലെ 9.30 മുതല്‍ 4 വരെ 45-ാമത് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം കോട്ടക്കല്‍ ചങ്കുവെട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിലാണു നടക്കുക. ഇതിനോടനുബന്ധിച്ച് നടക്കുന്ന ടെക്‌നിക്കല്‍ അപ്ഗ്രഡേഷന്‍ മീറ്റിംഗില്‍ ഡെഡ്ബൂട്ട് റിപ്പയര്‍, എറര്‍ ഫികിസിങ്ങ്, റിപ്പയറിങ്ങിനെക്കുറിച്ചും, നൂതന റിപ്പയറിങ്ങ് ഉപകരണങ്ങളെക്കുറിച്ചും, അവയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചും, പുതിയ സോഫ്റ്റ് വെയര്‍ റിപ്പയറിങ്ങിനെക്കുറിച്ചും പ്രതിപാദിക്കുന്ന ക്ലാസ്സുകളും, കൂടാതെ ടെക്‌നിക്കല്‍ ടിപ്പുകളും ചര്‍ച്ച ചെയ്യും. ഈ അവസരത്തില്‍ വിദേശാവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 98470 17217.