രാജ്യത്ത് നാല് സംസ്ഥാനങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

Crime India News

ന്യൂഡല്‍ഹി : രാജ്യത്ത് ഡല്‍ഹി ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ)യുടെ റെയ്ഡ്. ഡല്‍ഹിക്ക് പുറമേ രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിലായി 40 ഇടങ്ങളില്‍ റെയ്ഡ് നടക്കുനതായാണ് സൂചന. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

ഇന്ത്യയിൽ ഭീകരവാദപ്രവർത്തനങ്ങളും അക്രമങ്ങളും നടത്താനുള്ള നീക്കത്തെക്കുറിച്ചു വിവരമറിഞ്ഞാണു നടപടിയെന്നാണു വിശദീകരണം. അൽഖാഇദയുമായും ഐ.എസുമായും ബന്ധമുള്ളവർ രാജ്യത്തുണ്ടെന്നും ഇവർ രാജ്യത്ത് തീവ്രവാദസംഘങ്ങൾക്കു രൂപംകൊടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ മാസം സമാനമായ കേസിൽ താനെയിൽ ഏഴുപേർക്കെതിരെ എൻ.ഐ.എ കേസെടുത്തിരുന്നു. ഭീകരവാദ പരിശീലനം നടത്തുന്നു, തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു, സ്‌ഫോടകവസ്തുക്കൾ നിർമിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.