ടോക്കിയോ ഒളിംപിക്‌സ്: രണ്ടാം മെഡൽ ഉറപ്പിച്ച് ഇന്ത്യ

News Sports

ടോക്കിയോ: രണ്ടാമത്തെ സ്വർണ്ണം ഉറപ്പിച്ച് ഇന്ത്യ ടോക്കിയോ ഒളിംപിക്സിൽ. വനിതാ ബോക്സിങ് 69 കിലോ വിഭാഗത്തിലാണ് സ്വർണ്ണം നേടിയത്. ക്വർട്ടറിൽ അസം സ്വദേശിനിയായ ലവ്ലിന് ബോറോഹെയ്‌ ചൈനീസ് തായ്‌പേയ് താരത്തെ തോൽപ്പിച്ചുകൊണ്ടാണ് മെഡൽ ഉറപ്പിച്ചത്. സെമിയിൽ ജയിക്കുകയാണെങ്കിൽ സ്വർണമോ വെള്ളിയോ ലഭിക്കും. അഥവ തോൽക്കുകയാണെങ്കിൽ വെങ്കലമായിരിക്കും ലഭിക്കുക.

ഇപ്പോൾ രാജ്യത്തിന്റെ പ്രതീക്ഷ ലൗലിനയിലാണ്. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരമായ ലൗലിന ഇന്നത്തെ അതെ ഫോമിൽ കളിക്കുകയാണെങ്കിൽ സ്വർണ്ണം നേടാൻ സാധ്യത കൂടുതലാണ്. തന്നെ ലോക ചാമ്പ്യൻഷിപ്പിൽ തോൽപിച്ച അതെ ചൈനീസ് താരത്തെ തോല്പിച്ചുകൊണ്ടാണ് മെഡൽ കരസ്ഥമാക്കിയത്.