മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ സാമൂഹിക ക്ഷേമപെൻഷൻ തുകയായ 3200 രൂപ മുൻകൂറായി വിതരണം ചെയ്യും

Keralam News

തിരുവനന്തപുരം: ഈ വർഷത്തെ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി ബോർഡ്‌ പെൻഷൻ തുകയായ 3200 രൂപ വിഷു-ഈസ്റ്റർ പ്രമാണിച്ച് ഒരുമിച്ച് വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ഏപ്രിലിലെ പെൻഷൻ മുൻകൂറായി നൽകും. കഴിഞ്ഞ ദിവസം മുതൽ പെൻഷൻ വിതരണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷ പെൻഷൻ നൽകുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 208.55 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചത്. 56.19 ലക്ഷം ആളുകൾക്കായി 1746.43 കോടി രൂപ വിതരണം ചെയ്യപ്പെടും.