തൃശൂർ അതിരൂപത മെത്രാ പോലിത്ത മാർ ആൻഡ്രൂസ് താഴത്ത് ഇന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ സന്ദർശിച്ചു

Keralam Local News

മലപ്പുറം : തൃശൂർ അതിരൂപത മെത്രാ പോലിത്ത മാർ ആൻഡ്രൂസ് താഴത്ത് ഇന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. തൃശൂർ എം.പി ടി.എൻ പ്രതാപനോടൊപ്പമാണ് അദ്ദേഹം എത്തിയത്. പി.കെ കുഞ്ഞാലികുട്ടിയും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഒരു മണിക്കൂറിലധികം അദ്ദേഹം പാണക്കാട് ചിലവഴിച്ചു. പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം പാണക്കാട് നിന്നും യാത്ര തിരിച്ചത്.