കെ എം സി സി മലപ്പുറത്തു നടത്തിയ വോട്ട് വിമാനത്തിലെത്തിയവരുടെ പ്രവാസിറാലി

Breaking Local News Politics

മലപ്പുറം : കഴിഞ്ഞ ദിവസങ്ങളിലായി ജിദ്ദ കെ.എം.സി.സി വോട്ട് വിമാനത്തിൽ നാട്ടിലെത്തിച്ചവരെ അണിനിരത്തി മലപ്പുറത്ത് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി റാലി നാടിന് കൗതുകവും ആശ്ചര്യവുമായി മാറി.
ഇന്ത്യ ജയിക്കണം മതേതരത്വം വീണ്ടെടുക്കണം എന്ന പ്രമേയം മുൻനിർത്തി ഒന്നര മാസമായി ജിദ്ദ കെ.എം.സി.സി നടത്തി വരുന്ന കാമ്പയിൻ്റെ അവസാന ഘട്ടമാണ് വോട്ടർമാരെ നാട്ടിലെത്തിക്കാൻ ജിദ്ദ അന്താരാഷട്രാ വിമാനതാളത്തിൽ നിന്ന് കരിപ്പൂർ വിമാനതാവളത്തിലേക്ക് സ്പൈസ്ജെറ്റ് വിമാനത്തിൽ കെ.എം.സി.സി വോട്ട് വിമാനം സർവ്വീസ് നടത്തിയത്.കഴിഞ്ഞ ദിവസം വരെ എത്തിയ പ്രവാസികളെ അണിനിരത്തിയാണ് ഇന്നലെ മലപ്പുറത്ത് റാലി നടത്തിയത്.ജിദ്ദ കെ.എം.സി.സി എന്ന് നാമകരണം ചെയ്ത മനോഹരമായ ഷാളും വെള്ളതൊപ്പിയുമണിഞ്ഞ നൂറ് കണക്കിന് കെ.എം.സി.സി പ്രവർത്തകർ അണിനിരന്ന റാലി മലപ്പുറം കിഴക്കേതലയിൽ വെച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്രക്ക് പതാക കൈമാറിയാണ് റാലി ഉൽഘാടനം ചെയ്തത്.ഇത്രയേറെ വോട്ടർമാരെ നാട്ടിലെത്തിച്ച ജിദ്ദ കെ.എം.സി.സി യോട് മുസ്ലിം ലീഗ് പാർട്ടി കടപ്പെട്ടിരിക്കുമെന്ന് ഉൽഘാടന പ്രസംഗത്തിൽ തങ്ങൾ പറഞ്ഞു. ചുട്ടുപൊള്ളുന്ന വെയിൽ വകവെക്കാതെ പാട്ട് വണ്ടിയുടെ അകമ്പടിയോടെ മലപ്പുറം നഗരം ചുറ്റിയ റാലി കുന്നുമ്മൽ മനോരമ സ്ക്വയറിൽ സമാപിച്ചു. പ്രകടനത്തിൽ ഉയർന്നു കേട്ട മുദ്രാവാക്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള താക്കീതും, UDF ന് വോട്ട് ചെയ്യാനുള്ള അഭ്യർത്ഥനയുമായിരുന്നു. സമാപന സമ്മേളനത്തിൽ മലപ്പുറം എം എൽ എ പി.ഉബൈദുള്ള, കെ.പി.മുഹമ്മദ് കുട്ടി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ നൗഷാദ് മണ്ണിശ്ശേരി, അൻവർ മുള്ളമ്പാറ, പി.എ, സലാം, ഇസ്ഹാഖ് പൂണ്ടോളി, മലപ്പുറം മുനിസിപ്പൽ ലീഗ് സെക്രട്ടറി ബാവ എന്നിവർ പ്രസംഗിച്ചു. റാലിക്ക് ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ ലത്തീഫ് മുസ്ലിയാരങ്ങാടി ,നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഒഴുകൂർ, അശ്റഫ് താഴെക്കോട്, ഹുസൈൻ കരിങ്കറ എന്നിവർ നേതൃത്വം നൽകി.
22, 23, തിയ്യതികളിൽ ജിദ്ദ കെ.എം.സി.സി പ്രവാസി റോഡ് ഷോ മലപ്പുറം, പൊന്നാനി, വയനാട് പാർലമെൻറ് മണ്ഡലങ്ങളിൽ പ്രചാരണം നടത്തും.