വിദ്യാർത്ഥികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനായി പുതിയ സംവിധാനം

Education India News

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനായി പുതിയ സംവിധാനം. സിബിഎസ്ഇ 3,5,8 എന്നീ ക്ലാസുകളിലാണ് പുതിയ മൂല്യനിർണയ സംവിധാനം നടപ്പിലാക്കുന്നത്. ‘സഫല്‍’ (സ്ട്രക്ചേഡ് അസസ്മെന്റ് ഫോര്‍ അനലൈസിങ് ലേണിങ്) എന്നാണു പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. ഇതിലൂടെ വിദ്യാർത്ഥികൾ എത്രത്തോളം അറിവ് സമ്പാദിച്ചിട്ടുണ്ട് എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്.

കണക്ക്, സയൻസ്, ഭാഷ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 പദ്ധതികളാണ് ദേശീയ വിധ്യാബ്യാസ നയത്തിന്റെ ഒന്നാം വാർഷികദിനത്തിൽ പ്രഖ്യാപിച്ചത്. അതിൽ ഒരു പദ്ധതിയാണ് സഫൽ. ഇത് ക്ലാസ് കയറ്റത്തെയോ വാർഷിക പരീക്ഷയോ ബാധിക്കില്ലെന്നാണ് സിബിഎസ്ഇ പറഞ്ഞിരിക്കുന്നത്. ഈ അധ്യായന വര്ഷം തന്നെ തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം.

അതിനു വണ്ടിയുള്ള അപേക്ഷകൾ സ്കൂളുകളിൽ നിന്നും ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച മറ്റു പദ്ധതികൾ മള്‍ട്ടിഡിസിപ്ലിനറി പഠനം ലക്ഷ്യമിട്ടുള്ള അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ്, വിദ്യാപ്രവേശ്’, രാജ്യമെങ്ങും ഏകീകൃത ആംഗ്യഭാഷ, മുതിര്‍ന്നവരെക്കൂടി ലക്ഷ്യമിട്ട് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഫോര്‍ ഓള്‍ എന്നിവയാണ്.