പൊട്ടു വെച്ചപ്പോൾ ഒരു ആശ്വാസമുണ്ട്; ഉണ്ണിമുകുന്ദനെതിരെ അരുന്ധതി

Keralam News

ആനി ശിവയെ അഭിനന്ദിച്ചുകൊണ്ടുള്ള ഉണ്ണിമുകുന്ദനത്തെ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഉണ്ണിമുകുന്ദന്റെ പോസ്റ്റിനെതിരെ ആക്ടിവിസ്റ്റും നടിയുമായ അരുന്ധതി രംഗത്ത് വന്നിരിക്കുകയാണ്. പൊട്ടു വെച്ചുകൊണ്ടുള്ള ഒരു ഫോട്ടോ പങ്കുവെച്ചാണ് അരുന്ധതിയുടെ പ്രതികരണം.

‘കാരണമില്ലാതെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോഴാണ് പൊട്ട് സജസ്റ് ചെയ്തുകൊണ്ട് ഉണ്ണിയേട്ടൻ വരുന്നത്. ഇപ്പോ പൊട്ടുകുടത്തിയപ്പോൾ വല്ലാത്തോരു ആശ്വാസം തോന്നുന്നു. എന്നാണു അരുന്ധതി ഫോട്ടോയോടൊപ്പം കുറിച്ചിരുന്നത്.

എസ് ഐ ആനിയുടെ നേട്ടത്തെ പ്രശംസിച്ചുകൊണ്ടും അഭിനന്ദിച്ചും ഇന്ന് മുകുന്ദൻ ഇട്ട പോസ്റ്റിനുള്ള മറുപടിയായിരുന്നു ഇത്. ആനിയുടെ ചിത്രത്തിനൊപ്പം വലിയ പൊട്ടിലല്ല വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം ഉണ്ടാവുക എന്നും ഉണ്ണി മുകുന്ദൻ കുറിച്ചിരുന്നു. ഇതാണ് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

ഇതിനെതിരെ ഒരുപാട് വിമർശനങ്ങൾ വന്നു. സ്ത്രീശാക്തീകരണം പറയേണ്ടത് സ്ത്രീ വിരുദ്ധതയിലൂടെയാണോ എന്നും ഒരാളുടെ സ്വാതന്ത്ര്യമാണ് പൊട്ടു വെക്കുന്നതും വെക്കാത്തതും അതിനു സ്ത്രീശാക്തീകരണവുമായി എന്ത് ബന്ധം എന്ന രീതിയിലുമെല്ലാം ആളുകൾ പോസ്റ്റിനു കമന്റുകളായി പ്രതികരിച്ചു.