മലയാള മനോരമ പത്രവും ചാനലും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സ്വകാര്യ ബസ് ഉടമകള്‍

News

കൊച്ചി: മലയാള മനോരമ പത്രവും ചാനലും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് കേരളത്തിലെ സ്വകാര്യ ബസുടമകള്‍. കഴിഞ്ഞ ദിവസം മനോരമ ചാനല്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനോട് സംസാരിക്കാനായി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രസ്തുത പരിപാടിയില്‍ ബസ് ഉടമകള്‍ അയച്ച ചോദ്യങ്ങളൊന്നും ഉള്‍പ്പെടുത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചത്. തുടര്‍ന്ന് ബസ് ഉടമകള്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിനെ കുറിച്ച് മന്ത്രിയുടെ ഓഫീസില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ തനിക്ക് ബസുടമകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ച എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കിയുമെന്നാണ് മന്ത്രി പ്രതികരിച്ചത്. ഇതേ തുടര്‍ന്നാണ് ബസ് ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോവിഡ് തുടങ്ങിയ കാലം മുതലെ ബസ് ഉടമകള്‍ പ്രതിസന്ധിയിലാണ്. ഉയര്‍ന്ന ഇന്ധന വിലയും ബസ്സുകളില്‍ കയറാന്‍ ആളില്ലാത്തതും ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുമ്പോള്‍ ഈ പ്രതിസന്ധി കാല ഘട്ടത്തില്‍ തങ്ങളോട് മനോരമ സ്വീകരിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ബസുടമകള്‍ പറയുന്നു. മുന്‍ കാലങ്ങളിലും മനോരമ പത്രം ആസൂത്രിതമായി ബസ്സുടമകള്‍ക്കെതിരായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നതെന്നും മനോരമ എന്നും ബസ് ഉടമകളെയും തൊഴിലാളികളെയും പൊതു സമൂഹത്തിനു മുമ്പില്‍ ഗുണ്ടകളായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നും ബസ് ഉടമ വാക്യത്ത് കോയ പറയുന്നു. പരിപാടിയില്‍ ബസ്സുടമകള്‍ക്കെതിരായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താത്തതും വിവാദമായി.

ബസ്സുടമകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബസ്സുടമകളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും പ്രതിഷേധത്തില്‍ പങ്കാളികളാവുമെന്ന് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *