സർവീസ് ബുക്ക് കാണാനില്ല: 2007 ൽ വിരമിച്ചയാൾക്ക്പെൻഷൻ അനുവദിക്കാത്തതിനെതിരെമനുഷ്യാവകാശ കമ്മീഷൻ

Local News

മലപ്പുറം: തിരൂർ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നും സർവീസ് ബുക്ക് കാണാതായതിനെ തുടർന്ന് 2007 ൽ വിരമിച്ച ജീവനക്കാരന് പെൻഷൻ ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

മലപ്പുറം ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും കോഴിക്കോട് തഹസിൽ ദാറും ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.. നവംബർ 28 ന് കോഴിക്കോട് കളക്ടറേറ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

ബാലുശേരി സ്വദേശി സി.കെ. വിജയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനാണ് പരാതിക്കാരൻ. സർവീസ് ബുക്ക് കാണാനില്ലെന്ന വിവരം പരാതിക്കാരനെ അറിയിച്ചത് കോഴിക്കോട് തഹസിൽദാറാണ്.