സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്ന് ശേഖരം പിടികൂടി

Crime International News

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്ന് ശേഖരം പിടികൂടി. ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി കൊണ്ടുവന്ന 8,88,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി കസ്റ്റഡിയിലെടുത്തത്.

കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന പേസ്റ്റ് രൂപത്തിലുള്ള വസ്‍തു കൊണ്ടുവന്ന ബാരലുകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. തുറമുഖത്ത് എത്തിയ സാധനങ്ങള്‍ വിവിധ തരത്തിലുള്ള സെക്യൂരിറ്റി പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്താൻ പറ്റിയത്.

മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നിരോധിത വസ്‍തുക്കള്‍ കടത്തുന്നത് തടയാന്‍ രാജ്യത്തിന്റെ അതിര്‍ത്തി പോയിന്റുകളില്‍ അധികൃതര്‍ പരിശോധന കടുപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് സൗദി ഭരണകൂടം പാരിതോഷികങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.