കാലടിയിൽ ഗർഭിണിയായ പെരിയാര്‍ പശുവിനെ പുലി കൊന്നു

Keralam News

കാലടി : മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ മുളങ്കുഴിയില്‍ പുലി ഗർഭിണിയായ പശുവിനെ കൊന്നു. പെരിയാര്‍ പശുക്കളുടെ വംശം നിലനിര്‍ത്തുന്നതിനായി സംരക്ഷിച്ചുവന്നിരുന്ന പശുക്കളിലൊന്നിനെയാണ് പുലി പിടികൂടി കൊന്നത്.

കോടനാട് സ്വദേശി കോസ് കുര്യനാണ് പശുവിനെ വളര്‍ത്തിയിരുന്നത്. എട്ട് പശുക്കളാണ് അവിടെയുണ്ടായിരുന്നത്. വെള്ളിയാഴ്ച വെളുപ്പിന് പശുവിന്റെ കരച്ചില്‍ കേട്ട് അവിടെ താമസിക്കുന്ന പണിക്കാരൻ വന്ന് നോക്കിയപ്പോഴാണ് ജഡം കണ്ടത്

ഫോറസ്റ്റ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും സ്ഥലം സന്ദര്‍ശിച്ചു.