സാറാസ് തിരഞ്ഞെടുക്കലാണ്: തിരക്കഥാകൃത്ത് അക്ഷയ് ഹരീഷ്

Entertainment Feature News

ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം. വ്യക്തമായി പറഞ്ഞാല്‍ സാറ എന്ന പെണ്‍കുട്ടിയുടെയും അവളുടെ തിരഞ്ഞെടുക്കലിനെയും കുറിച്ച്. അന്ന ബെന്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സാറയായി എത്തുന്നത്. നിരവധി മികച്ച പ്രതികരണങ്ങള്‍ ഉണ്ടെങ്കിലും വിവിധ ഭാഗങ്ങളില്‍ നിന്നായി വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

സ്ത്രീകളുടെ സ്വപ്‌നത്തെയും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്രവുമാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. സാമൂഹ്യ മാധ്യമങ്ങളിലായി നടത്തുന്ന ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം തിരക്കഥാകൃത്ത് അക്ഷയ് ഹരീഷിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

കല്യാണം വേണ്ട, കുട്ടികള്‍ വേണ്ട എന്നൊക്കെ പറയുന്ന സ്ത്രീകളെ നെഗറ്റീവ് കഥാപാത്രമായിട്ടാണ് ചിത്രീകരിക്കാറുള്ളത്. അവര്‍ നായികയായി വരുകയാണെങ്കില്‍ അവരുടെ ആംഗിളില്‍ നിന്നും കഥ പറയണെമെന്ന് തോന്നി. അങ്ങനെയാണ് സാറാസ് ഉണ്ടായതെന്ന് അക്ഷയ് പറഞ്ഞു. അധികമാര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കരുതിയത് എന്നാല്‍ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. കുറെ പേര്‍ വിളിച്ചു. ഒരുപാട് പേര്‍ക്ക് സാറയുമായി അവരെ റിലേറ്റ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് പറഞ്ഞു.

സിനിമ ഇറങ്ങി നാലാം ദിവസമാണ് വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. ഇത്രയും അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ല. സിനിമ പറയുന്നത് വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുക എന്നതാണ്. അല്ലാതെ എല്ലാവരും പോയി അബോര്‍ഷന്‍ ചെയ്യുക എന്നതല്ല. സിനിമയില്‍ കഥാപാത്രത്തിന് അത്തരം സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല ആ സാഹചര്യത്തില്‍ ഒരു മോശം രക്ഷിതാവായി കുട്ടിയുടെ കുട്ടിക്കാലം നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് അത് വേണ്ട എന്നു വയ്ക്കുന്നതല്ലേ.

കല്യാണം കഴിക്കുക അമ്മയായകുക എന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്.അതിനുള്ള അവകാശം നമ്മുടെ നിയമം നല്‍കുന്നുണ്ട്. അതില്‍ മറ്റൊരാള്‍ക്കും പങ്കില്ല. ഇത് മനസിലാക്കാതെയും സിനിമ കാണാതെയുമാണ് പലരും വിമര്‍ശിക്കുന്നതെന്നും അക്ഷയ് പറഞ്ഞു. ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ശേഷം മലയാളികള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് സാറാസ്.

ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം. വ്യക്തമായി പറഞ്ഞാല്‍ സാറ എന്ന പെണ്‍കുട്ടിയുടെയും അവളുടെ തിരഞ്ഞെടുക്കലിനെയും കുറിച്ച്. അന്ന ബെന്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സാറയായി എത്തുന്നത്. നിരവധി മികച്ച പ്രതികരണങ്ങള്‍ ഉണ്ടെങ്കിലും വിവിധ ഭാഗങ്ങളില്‍ നിന്നായി വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

സ്ത്രീകളുടെ സ്വപ്‌നത്തെയും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്രവുമാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. സാമൂഹ്യ മാധ്യമങ്ങളിലായി നടത്തുന്ന ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം തിരക്കഥാകൃത്ത് അക്ഷയ് ഹരീഷിന്റഎ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

കല്യാണം വേണ്ട, കുട്ടികള്‍ വേണ്ട എന്നൊക്കെ പറയുന്ന സ്ത്രീകളെ നെഗറ്റീല് കഥാപാത്രമായിട്ടാണ് ചിത്രീകരിക്കാറുള്ളത്. അവര്‍ നായികയായി വരുകയാണെങ്കില്‍ അവരുടെ ആംഗിളില്‍ നിന്നും കഥ പറയണെമെന്ന് തോന്നി. അങ്ങനെയാണ് സാറാസ് ഉണ്ടായതെന്ന് അക്ഷയ് പറഞ്ഞു. അധികമാര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കരുതിയത് എന്നാല്‍ പ്രതികരണെ ഞെട്ടിക്കുന്നതായിരുന്നു. കുറയെ പേര്‍ വിളിച്ചു. ഒരുപാട് പേര്‍ക്ക് സാറയുമായി അവരെ റിലേറ്റ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് പറഞ്ഞു.

സിനിമ ഇറങ്ങഇി നാലാം ദിവസമാണ് വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. ഇരയും അംഗീകീരം പ്രതീക്ഷിച്ചിരുന്നില്ല. സിനിമ പറയുന്നത് വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുക എന്നതാണ്. അല്ലാതെ എല്ലാവരും പോയി അബോര്‍ഷന്‍ ചെയ്യുക എന്നതല്ല. സിനിമയില്‍ കഥാപാത്രത്തിന് അത്തരം സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല ആ സാഹചര്യത്തില്‍ ഒരു മോശം രക്ഷിതാവായി കുട്ടിയുടെ കുട്ടിക്കാലം നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് അത് വേണ്ട എന്നു വയ്ക്കുന്നതല്ലേ.