കരുവാരകുണ്ടിലെ വനത്തിനുള്ളില്‍ കുടുങ്ങി കിടന്ന യുവാക്കളെ രക്ഷപ്പെടുത്തി

News

മലപ്പുറം: കരുവാരകുണ്ടിലെ വനാന്തര്‍ഭാഗത്ത് കുടുങ്ങി കിടന്ന യുവാക്കളെ രക്ഷപ്പെടുത്തി. കരുവാരകുണ്ട് അല്‍ഫോന്‍സ് ഗിരി കൂമ്പന്‍മല ഭാഗത്താണ് കരുവാരക്കുണ്ട് മാമ്പുഴ സ്വദേശികളായ യാസിം, അജ്മല്‍ എന്നിവര്‍ വനാന്തര്‍ഭാഗത്ത് കുടുങ്ങിക്കിടന്നത്. മൂന്നുപേരടങ്ങുന്ന യുവാക്കളുടെ സംഘം ഇന്നു പകല്‍ സമയത്താണ് മലമുകളിലേക്ക് പോയത്.

ഉച്ചകഴിഞ്ഞ് തുടങ്ങിയ കനത്ത മഴയെ തുടര്‍ന്നു കൂട്ടത്തിലൊരാള്‍ പാറ മുകളില്‍ നിന്നു വഴുതിവീണു പരിക്കേല്‍ക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തുവെന്നു സംഘത്തില്‍ നിന്നു
രക്ഷപ്പെട്ട ഷംനാസ് നടന്നെത്തി നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ്, കരുവാരകുണ്ട് പോലീസ്, ട്രോമാകെയര്‍ എന്നിവരടങ്ങുന്ന സംഘം സംയുക്തമായി ചെങ്കുത്തായ ദുര്‍ഘട പ്രദേശത്ത്് നടത്തിയ തെരച്ചിലിലാണ്
യുവാക്കളെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.